Flash News

6/recent/ticker-posts

മധു വധക്കേസ് : പ്രതികൾ കുറ്റക്കാർ, ശിക്ഷ നാളെ

Views

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ കൊലപാതകക്കേസിൽ ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദീൻ എന്നിവർ കുറ്റക്കാരെന്നു കോടതി. നാലാം പ്രതി അനീഷിനെ മാറ്റി നിർത്തി. മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നായിരുന്നു കേസ്. അഞ്ചാം പ്രതി രാധാകൃഷ്ണനെതിരായ കുറ്റവും തെളിഞ്ഞു.

മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നായിരുന്നു ഇയാൾക്കതിരായ കേസ്. അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ് എന്നിവരുടെ കുറ്റവും തെളിഞ്ഞു.


എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി ജീപ്പ് ഡ്രൈവർ നജീബും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മധുവിനെ മാരകമായി മർദിച്ചു എന്നാണ് നജീബിനെതിരായ കുറ്റം. നാലാം പ്രതി അനീഷ് ഒഴികെയുള്ള എല്ലാവർക്കുമെതിരേ ഒരേ കുറ്റമാണു ചുമത്തിയിരുന്നത്. പത്താം പ്രതി ജൈജു മോനും കുറ്റക്കാരൻ. കാട്ടിൽ കയറി മധുവിന്റെ ചുമലിൽ ചാക്കുകെട്ട് കയറ്റി വച്ചത് ജൈജു മോനെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെ മാറ്റി നിർത്തി. മധുവിനെ കള്ളാ എന്നു വിളിച്ചു എന്നായിരുന്നു വാദം.

ഇവരുടെ ശിക്ഷ നാളെ വിധിക്കും. മധുവിനെ കാട്ടിൽ നിന്നു വലിച്ചിഴച്ചു കൊണ്ടു വന്ന് ആദ്യം മർദിച്ചത് കടയുടമയായ ഹുസൈനായിരുന്നു. മധുവിനെ തെരഞ്ഞ് കാട്ടിൽ കയറിയ സംഘത്തെ നയിച്ചത് മരക്കാറായിരുന്നു

2018 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ കലപാതകം നടന്നത്. ഭക്ഷണത്തിനു വേണ്ടി ഒരു കടയിൽ മോഷണം നടത്തിയെന്നു പറഞ്ഞാണ് ആൾക്കൂട്ടം മധുവിനെ വരിഞ്ഞുകെട്ടി തല്ലിക്കൊലപ്പെടുത്തിയത്.
പാലക്കാട് മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് ആണു വിധി പറഞ്ഞത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്.
ഏറെ അനിശ്ചിതത്വവും, ആശങ്കകളും നിറഞ്ഞ നാൾവഴികളായിരുന്നു ആദിവാസി യുവാവിന്റെ മരണത്തെത്തുടർന്ന് ഉണ്ടായത്,
കേസിൽ പ്രോസിക്യൂഷൻ ഭാ​ഗത്ത് അഭിഭാഷകൻ പോലും ഉണ്ടാകാത്ത അവസ്ഥയും, കൂട്ടത്തോടെ സാക്ഷികൾ കൂറുമാറുന്ന നാടകങ്ങളും കോടതിയിൽ അരങ്ങേറി. ആകെയുള്ള 103 സാക്ഷികളിൽ 24 പേരും കൂറുമാറിയിരുന്നു. നീണ്ട 11 മാസത്തെ വിചാരണ പൂർത്തിയായതിനെത്തുടർന്ന്, മാർച്ച് 10 വിധി പറയാൻ നിശ്ചയിച്ചിരുന്നതാണ്. അതു പിന്നീട് മാർച്ച് 30 ലേയ്ക്കു മാറ്റി. വീണ്ടും മാറ്റിയാണ് ഇന്നു വിധിയിലേക്ക് കടന്നത്.
മോഷണക്കുറ്റം ആരോപിച്ച് മാനസിക പ്രശ്നങ്ങളുള്ള ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മണിക്കൂറുകളോളം മർദ്ദിക്കുകയായായിരുന്നു. തുടർന്ന് പോലീസിനു കൈമാറപ്പെട്ട മധു, പോലീസ് കസ്റ്റഡിയിൽ വച്ചാണ് മരിച്ചത്.


Post a Comment

0 Comments