Flash News

6/recent/ticker-posts

പുത്തൻപറമ്പ് ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

Views
വേങ്ങര  : കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വേങ്ങര -കോട്ടക്കൽ റൂട്ടിൽ പുത്തൻപറമ്പിൽ വെച്ച് ബൈക്ക് ആക്‌സിഡന്റിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി ഇന്ന് പുലർച്ചെ മരണപ്പെട്ടു

ഊരകം യാറംപടി കാരത്തോടി ഗഫൂർ (പഞ്ചായത്ത് ചിക്കൻ കട ) എന്നവരുടെ മകൻ റിഷാൽ (18 )വയസ്  ആണ് മരണപ്പെട്ടത്. 

ഊരകം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മണ്ണാർതൊടി റഷീദയാണ് മാതാവ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. ഊരകം കല്ലേങ്ങൽപടി പി കെ മിർസയാണ് ചികിത്സയിലുള്ളത്.  റിഷാൽ  ഓടിച്ചിരുന്ന 
ബൈക്ക് നിയന്ത്രണം സമീപത്തെ ഇടിക്കുകയായിരുന്നു.


Post a Comment

0 Comments