Flash News

6/recent/ticker-posts

യാത്ര പറഞ്ഞു ഇറങ്ങി പരിശുദ്ധ മാസം,:വിതുമ്പൽ അടക്കാനാവാതെ വിശ്വാസ ലോകം.

Views
യാത്ര പറഞ്ഞു  ഇറങ്ങി പരിശുദ്ധ മാസം,:വിതുമ്പൽ അടക്കാനാവാതെ വിശ്വാസ ലോകം.


ആത്മ സമർപ്പണ റമദാൻ വസന്തം ആണ്  ഒരു മാസ ഭൂമിയിലെ വിശുദ്ധ സഞ്ചാരം പൂർത്തിയാക്കി അല്പം മുൻപ് സൃഷ്ടാവിലേക്ക് തിരിച്ചു പോയത്.
അസർ നമസ്കാര പൂർത്തീകരണത്തോടെയാണ് അലിവിന്റെ മാസം യാത്ര പറഞ്ഞു ഇറങ്ങിയത്..



30 നോമ്പുകൾ പൂർത്തിയാക്കാൻ പറ്റിയ ആത്മ സംതൃപ്തിയിൽ ആണ് വിശ്വാസ ലോകം. ഇത്തവണ കൊടും വേനലിലെ കടുത്ത ചൂടിനൊപ്പം വിരുന്നു എത്തിയ റമദാൻ ഇരട്ടി പരീക്ഷണമാണ് വിശ്വാസ ലോകത്തിനു നൽകിയത് എങ്കിലും ആത്മ സമർപ്പണം കൊണ്ട് അതിനെ എല്ലാം തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും  വിശുദ്ധിയിൽ സ്ഫുടം ചെയ്താണ് ഓരോ വിശ്വാസിയും റമസാൻ വൃദം പൂർത്തിയാക്കിയത്. റമസാനിലെ അവസാന വെള്ളിയാഴ്ചയായ കൂടിയായ ഇന്ന് ‌പള്ളികളിൽ എല്ലാം തന്നെ ഇമാമുമാർ റമദാനോട്‌ വിട ചോദിക്കുന്ന വികാര നിർബര മുഹൂർത്തങ്ങൾ കണ്ണീർ മഴമായി രൂപപെട്ടു. അവസാന മണിക്കൂറുകളിൽ വിശ്വാസ ലോകം മനമുരുകിയുള്ള പ്രാർഥനകൾക്കും മസ്ജിദുകൾ സാക്ഷിയായി. ഇത്തവണ ഇന്നത്തേത് അടക്കം 5 വെള്ളിയാഴ്ചകൾ  ലഭിച്ചു എന്നതു വിശ്വാസികൾക്ക് സന്തോഷകരമാണ്.

ആത്മ സമർപ്പണം കൊണ്ട് മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധിയിൽ കഴുകി പവിത്രമാക്കിയ ആത്മീയ നിർവൃതിയിൽ വിശ്വാസികൾ ഇനി നാളെ പെരുന്നാൾ സന്തോഷം പങ്കിടുകയായ് . ഈദ് നു മുന്നോടിയായി സക്കാത്ത്, ഫിത്റ് സക്കാത്ത് വിതരണം പൂർത്തിയാക്കി റമസാൻ വിട പറയുമ്പോൾ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളും വിശ്വാസികൾ തുടങ്ങിക്കഴിഞ്ഞു. പെരുന്നാളിനോടനുബന്ധിച്ചു പുതുവസ്ത്രം വാങ്ങാനും മറ്റും ഇന്നലെയും ഇന്നുമായി കടകളിൽ വൻ തിരക്കാണ്.

സ്ത്രീകളും പെൺകുട്ടികളും മൈലാഞ്ചി അണിയുന്നതും പ്രധാനമായും ചെറിയ പെരുന്നാൾ എന്നു വിളിക്കുന്ന ഈദുൽ ഫിത്ർ ദിനത്തിലാണ്. ഈദ് നമസ്കാരമാണ് പെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങ്. പള്ളികളിലും കൂട്ടമായി നമസ്കരിക്കുന്ന ഈദ് ഗാഹുകളിലും വിശ്വാസികൾ എത്തും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകൾ കൈമാറുകയും ബന്ധു വീടുകൾ സന്ദർശിക്കുകയും ചെയ്യും. അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ഈദിനെ ഹൃദയം നിറഞ്ഞ് സ്വീകരിക്കാൻ തയാറെടുക്കുകയാണ് വിശ്വാസികൾ




Post a Comment

0 Comments