Flash News

6/recent/ticker-posts

കേരളത്തില്‍ ഇനിയും പ്രളയം വരും 2018 ല്‍ അനുഭവപ്പെട്ട പ്രളയത്തെക്കാള്‍ വലിയ പ്രളയം,

Views

ഞെട്ടിക്കുന്ന നിരീക്ഷണവുമായി മുരളി തുമ്മാരിക്കുടി

കേരളത്തില്‍ ഇനിയും പ്രളയം വരുമെന്ന് മുരളി തുമ്മാരിക്കുടി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.താനൂര്‍ ബോട്ട് അപകടം, ഡോ. വന്ദനയുടെ മരണം എന്നിവയെ കുറിച്ച്‌ മുമ്ബ് മുരളി തുമ്മാരക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഈ അപകടങ്ങള്‍ക്ക് ശേഷം വലിയ ചര്‍ച്ചയായിരുന്നു. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ് അദ്ദേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നതും.2018 ല്‍ അനുഭവപ്പെട്ട പ്രളയത്തെക്കാള്‍ വലിയതൊന്ന് ഇനി അനുഭവപ്പെടും എന്ന് അദ്ദേഹം പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ തുടര്‍ച്ചയായി ഇടവേളകള്‍ ഇല്ലാതെ പെയ്യും. പെട്ടന്ന് മഴപെയ്യുന്നത് കൊണ്ട് മണ്ണ് ഇടിച്ചലും നഗരങ്ങളില്‍ വെളളപൊക്കവുമുണ്ടാകും.
എല്ലാവര്‍ഷങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെടും. ആലപ്പുഴയിലും എറണാകുളം നഗരത്തിലെയും പലയിടങ്ങളും താമസയോഗ്യമല്ലാതാകും. 2050 ഓടെ എറണാകുളത്തെ ഹെെക്കോടതി, ജനറല്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുളള ഇടങ്ങള്‍ വെളളത്തിലാകും. ഇത് നേരത്തെ ശാസ്ത്രീയമായി പ്രഡിക്റ്റ് ചെയ്യപ്പെട്ടതാണ്. അത് മുന്നില്‍ കണ്ടു വേണം പ്രവര്‍ത്തിക്കാന്‍.

ഇനി ചര്‍ച്ചയാവുക ഫ്ളാറ്റുകളിലെ അപകടമായിരിക്കും. പണ്ട്കാലത്ത് വീടുകളില്‍ വിളക്ക് വച്ച്‌ പ്രാര്‍ത്ഥിക്കുക, മെഴുക് തിരി കത്തിക്കുക തുടങ്ങിയ ശീലങ്ങള്‍ അപാര്‍ട്ട്മെന്റുകള്‍ കൊണ്ടുവരുന്നുണ്ട്. അത് അപാര്‍ട്ട്മെന്റുകളില്‍ അനുയോജ്യമല്ല. യാതൊരു പരിശീലനവും മോക്‌ട്രല്ലും ആര്‍ക്കും ലഭിക്കുന്നുമില്ല. അതിനാല്‍ തന്നെ അപാര്‍ട്ടുമെന്റുകള്‍ക്ക് അനുയോജ്യമല്ലാതെ ചെയ്യുന്ന പല പ്രവൃത്തികളും കാരണം തീപിടിത്തം ഉണ്ടാകാനും പലര്‍ക്കും ജീവന്‍ നഷ്ടമാകാന്‍ കാരണമാകുമെന്നും മുരളി തുമ്മാരക്കുടി പ്രതികരിച്ചു.



Post a Comment

0 Comments