Flash News

6/recent/ticker-posts

പ്ലസ് വൺ: മലപ്പുറത്ത് 30 ശതമാനം സീറ്റ് വർധിപ്പിക്കും

Views
തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഗവൺമെൻറ് സ്‌കൂളുകളിൽ 30 ശതമാനം സീറ്റ് വർദ്ധിപ്പിക്കും. ഇതേ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20% സീറ്റുകളും വർദ്ധിപ്പിക്കും. 
എയ്ഡഡ് സ്‌കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനിൽ വർദ്ധനവ് അനുവദിക്കാനാണ് തീരുമാനം.
 2021ൽ തുടങ്ങിയ താല്ക്കാലിക ബാച്ചുകൾ കഴിഞ്ഞ രണ്ടു വർഷവും ഉണ്ടായിരുന്നു. ഇത് ഈ വർഷവും തുടരാനാണ് തീരുമാനം. 
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവുണ്ടാകും. ഈ ജില്ലകളിൽ മറ്റ് ഏഴ് ജില്ലകളെ പോലെ അത്ര മോശം സ്ഥിതിയില്ലാത്തത് കൊണ്ടാണ് സീറ്റ് നിരക്ക് താഴുന്നത്.



Post a Comment

0 Comments