Flash News

6/recent/ticker-posts

ബിജെപി ഭരണകാലത്ത് നിയമിച്ച വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷാഫി സാദിയെ പുറത്താക്കി; ഉത്തരവിട്ട് സിദ്ധരാമയ്യ സർക്കാര്‍

Views


ബംഗളൂരു- കർണാടക വഖഫ് ബോർഡ് പ്രസിഡന്റായ  കെ.കെ. മുഹമ്മദ് ശാഫി സഅദിയുടെതടക്കം നാലു പേരുടെ നോമിനേഷൻ കർണാടക സർക്കാർ റദ്ദാക്കി.
ശാഫിക്കു സഅദിക്ക് പുറമെ, മിർ അസ്ഫർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നിവർക്കാണ് വഖഫ് ബോർഡ് അംഗത്വം നഷ്ടപ്പെട്ടത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ ശാഫി സഅദി നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. ബി.ജെ.പി പിന്തുണയോടെയാണ് അദ്ദേഹം നേരത്തെ വഖഫ് പ്രസിഡന്റായിരുന്നത്.

സർക്കാരിൽ ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മുസ്ലിംകൾക്ക് നൽകണമെന്നായിരുന്നു കോൺഗ്രസ് വിജയത്തിനു പിന്നാലെ അദ്ദേഹത്തിന്റെ
പ്രസ്താവന.

2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായ ശാഫി സഅദി വിജയിച്ചത്. കാന്തപുരം വിഭാഗം സംഘടനയാണ് മുസ്ലിം ജമാഅത്ത്.

2010ലും 2016ലും എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവർത്തിച്ച ശാഫി സഅദി,
ഉത്തര കർണാടകയിൽ അൽ ഇഹ്സാൻ വിദ്യാഭ്യാസ കോംപ്ലക്സിന്റെ മുഖ്യ
സംഘാടകനാണ്.

മുസ്ലിം ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടുള്ള ശാഫിയുടെ പ്രസ്താവനയിൽ ദുരൂഹത ആരോപിച്ച് തുടക്കം മുതൽതന്നെ കോൺഗ്രസും മറ്റും സംഘടനകളും രംഗത്തുവന്നിരുന്നു.

ബി.ജെ.പിയുടെ സ്വരമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.



Post a Comment

0 Comments