Flash News

6/recent/ticker-posts

ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു; പ്രവാസികള്‍ പ്രതിസന്ധിയിൽ

Views ദുബായ്: ബലിപെരുന്നാളും മധ്യവേനലവധിയും മുന്നിൽക്കണ്ട് യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻവർധന വരുത്തി എയർലൈനുകൾ. ബലിപെരുന്നാൾ ജൂൺ 28-ന് ആകാനാണ് സാധ്യത. പെരുന്നാളിന് ഒരാഴ്ച അവധി ലഭിക്കുമെന്നാണ് കരുതുന്നത്. ജൂൺ അവസാനത്തോടെ വേനലവധിക്കായി യു.എ.ഇ.യിലെ സ്കൂളുകൾ അടയ്ക്കും. സ്കൂളുകൾ അടച്ചാൽ കുടുംബസമേതം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരുണ്ട്. എന്നാൽ, വിമാനക്കമ്പനികളുടെ കൊള്ള ഇത്തവണയും പ്രവാസികളുടെ നടുവൊടിക്കും.

തിരക്കില്ലാത്ത സമയങ്ങളിൽ യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് 1000 ദിർഹത്തിൽ (ഏകദേശം 22,000 രൂപ) താഴയേ ടിക്കറ്റ് നിരക്കുള്ളൂ. നിലവിൽ 2000 ദിർഹത്തിന് (ഏകദേശം 45,000 രൂപ) മുകളിലാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് നൽകേണ്ടത്. ഇത് ഓരോ ദിവസവും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് പോയിവരാൻ 3000 ദിർഹത്തിന് (ഏകദേശം 67,000 രൂപ) മുകളിൽ നൽകണം. ജൂൺ അവസാനവാരം മുതൽ ബജറ്റ് വിമാനകമ്പനികളുടെ ടിക്കറ്റിനുവരെ 2000 ദിർഹത്തിലേറെ നൽകണം. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയെല്ലാം 3200 ദിർഹം (ഏകദേശം 72,000 രൂപ) വരെ ഈടാക്കുന്നുണ്ട്.

 



Post a Comment

0 Comments