Flash News

6/recent/ticker-posts

ഇനി നാല് ടീമുകളും നാല് മത്സരവും ; പ്ലേ ഓഫ്പോരാട്ടങ്ങൾ ഇന്ന് മുതൽ തുടങ്ങും

Views
ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പ് അതിന്‍റെ അവസാനഘട്ടത്തോട് അടുത്തിരിക്കുകയാണ്. മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ നിന്നും പത്ത് ടീമുകളുമായി ആരംഭിച്ച ഐപിഎല്‍ യാത്രയില്‍ 70 ലീഗ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ടീമുകളായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ആദ്യ കിരീടം തേടിയെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകളാണ് ഇത്തവണ പ്ലേഓഫില്‍ പോരടിക്കുന്നത്.
ഇന്ന് ചെപ്പോക്കില്‍ നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് എതിരാളികള്‍. ലഖ്‌നൗ - മുംബൈ എലിമിനേറ്റര്‍ നാളെയാണ്. ചെന്നൈയില്‍ തന്നെയാണ് ഈ മത്സരവും. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമും എലിമിനേറ്ററിലെ വിജയികളും തമ്മിലേറ്റുമുട്ടുന്ന രണ്ടാം ക്വാളിഫയര്‍ മെയ്‌ 26ന് അഹമ്മദാബാദില്‍ നടക്കും.
ഗുജറാത്ത് ടൈറ്റന്‍സ്:കിരീടം നിലനിര്‍ത്താനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ഇത് രണ്ടാം പ്ലേഓഫ് ആണ്. ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാന്‍ ഹാര്‍ദിക്കിനും സംഘത്തിനും സാധിച്ചു. ലീഗ് സ്റ്റേജിലെ 14 മത്സരങ്ങളില്‍ പത്തിലും ജയിച്ച് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലേക്കെത്തിയത്.


Post a Comment

0 Comments