Flash News

6/recent/ticker-posts

കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്, ബി.ജെ.പി ഓഫീസില്‍ മൂര്‍ഖന്‍; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകൾ

Views
കർണാടകയിലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട പരാജയത്തെ പാർട്ടി എം.പിയായ ഗൗതം ഗംഭീറിന്റെ ലഖ്നൗ സൂപ്പർ ജയൻറ്സിന്റെ തോൽവിയോട് ചോർത്തുവായിച്ച് ട്വിറ്റർ ലോകം. മേയ് ഒന്നിന് നടന്ന ഐ.പി.എൽ പോരാട്ടത്തിൽ കർണാടകയുടെ സ്വന്തം ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഗംഭീർ മെൻററായ ലഖ്നൗ സൂപ്പർ ജയൻറ്സ് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്ലിയുമായി ഗൗതം ഗംഭീറടക്കമുള്ളവർ ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെട്ടു. ഇവർക്ക് ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിന് ബി.സി.സി.ഐ പിഴ ഈടാക്കിയിരുന്നു. കോഹ്ലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്‌നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖിന് അമ്പത് ശതമാനവും പിഴ വിധിച്ചു  കര്‍ണാടക തൂത്തുവാരി...
കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്, ബി.ജെ.പി ഓഫീസില്‍ മൂര്‍ഖന്‍; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ അത്യുഗ്രന്‍ വിജയം തന്നെയാണ് ഇന്ന് പ്രധാനമായും ട്വിറ്ററില്‍ നിറഞ്ഞുനിന്നത്

അലി തുറക്കല്‍  അലി തുറക്കല്‍  
കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്,  ബി.ജെ.പി ഓഫീസില്‍ മൂര്‍ഖന്‍; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകളൾ

അന്ന് ഗംഭീറിന്റെ ടീമിനെ തോൽപ്പിച്ചു, ഇന്ന് പാർട്ടിയെയും; കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ ട്വിറ്റർ ട്രോൾമഴ

കർണാടകയിലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട പരാജയത്തെ പാർട്ടി എം.പിയായ ഗൗതം ഗംഭീറിന്റെ ലഖ്നൗ സൂപ്പർ ജയൻറ്സിന്റെ തോൽവിയോട് ചോർത്തുവായിച്ച് ട്വിറ്റർ ലോകം. മേയ് ഒന്നിന് നടന്ന ഐ.പി.എൽ പോരാട്ടത്തിൽ കർണാടകയുടെ സ്വന്തം ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഗംഭീർ മെൻററായ ലഖ്നൗ സൂപ്പർ ജയൻറ്സ് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്ലിയുമായി ഗൗതം ഗംഭീറടക്കമുള്ളവർ ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെട്ടു. ഇവർക്ക് ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിന് ബി.സി.സി.ഐ പിഴ ഈടാക്കിയിരുന്നു. കോഹ്ലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്‌നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖിന് അമ്പത് ശതമാനവും പിഴ വിധിച്ചു.




'കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍'; ബി.ജെ.പി നേതാവ് അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയം എങ്ങും ആഘോഷവും ചര്‍ച്ചയുമായിരിക്കെ യു.പിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങള്‍ പങ്കുവെച്ച ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത. ഉത്തര്‍പ്രദേശിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയം നേടിയെന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ഹന്‍സല്‍ മെഹ്ത അമിത് മാളവ്യക്ക് അഭിനന്ദനം നേര്‍ന്നത്. യു.പിയിലെ 17ല്‍ 16 കോര്‍പ്പറേഷന്‍ സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുന്നുവെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. ഇത് റീ ട്വീറ്റ് ചെയ്ത് 'കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍' എന്ന് ഹന്‍സല്‍ മെഹ്ത തിരിച്ചടിച്ചു. ഹന്‍സല്‍ മെഹ്തയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ബി.ജെ.പി നേതാവിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുന്നത്. സുരക്ഷിതനായിരിക്കണമെന്നും ഇ.ഡിയും സിബിഐയും വന്നേക്കാമെന്നും ഒരാള്‍ ഹന്‍സലിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു.


Post a Comment

0 Comments