Flash News

6/recent/ticker-posts

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം

Views
തിരുവനന്തപുരം :  തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കോടി 23 ലക്ഷം രൂപയുടെ കെമിക്കലുകൾ ആണ് കത്തി നശിച്ചത്. തീയണക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം . ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് (32) ആണ് മരിച്ചത്.
തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി ശരീരത്തിൽ പതിക്കുകയായിരുന്നു.
ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചതാണ് അപകട കാരണം. അപകടം നടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു.
ചെങ്കൽചൂള,കഴക്കൂട്ടം, ചാക്ക എന്നീ നിലയങ്ങളിൽ നിന്ന് ഏഴോളം ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചത്. സിറ്റിപോലീസ് കമ്മീഷണർ സപർജൻ കുമാർ സ്ഥലത്തെത്തി.


Post a Comment

0 Comments