Flash News

6/recent/ticker-posts

മുടി നീട്ടി വളര്‍ത്തിയതുകൊണ്ട് സ്കൂള്‍ പ്രവേശനം നിഷേധിച്ചു; ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ട് അഞ്ചുവയസുകാരന്റെ കുടുംബം.

Views
തിരൂര്‍: മുടി നീട്ടി വളര്‍ത്തിയെന്ന കാരണത്താല്‍ ആണ്‍കുട്ടിയ്ക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്‌ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം. അഞ്ചു വയസുകാരനായ ആണ്‍കുട്ടിയ്ക്കാണ് സ്കൂളില്‍ പ്രവേശനം നിഷേധിച്ചത്. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കി. ചൈല്‍ഡ് ലൈൻ സ്കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി. മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് മാതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളര്‍ത്തിയത്
സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെൻറ് വി.എച്ച്‌.എസ്‌എസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ ആന്റണി രാജു, ജി. ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.



Post a Comment

0 Comments