Flash News

6/recent/ticker-posts

കര്‍ണാടക മുഖ്യമന്ത്രി പദം ഉറപ്പിച്ച് സിദ്ധരാമയ്യ; പ്രഖ്യാപനം ഉടന്‍

Views
ഡല്‍ഹി: കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്.

സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ ആരു മുഖ്യമന്ത്രിയാകണമെന്ന് തിരക്കിട്ട കൂടിയാലോചനകള്‍ ഡല്‍ഹിയില്‍ നടന്നിരുന്നു. ഡൽഹിയിലെത്തിയ ഡി.കെ ശിവകുമാർ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അന്തിമ തീരുമാനം ഹൈകമാൻഡിന്റേതാണെന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു. താൻ രാജി ഭീഷണി മുഴക്കിയെന്ന പ്രചാരണം അസംബന്ധമാണെന്നും ശിവകുമാര്‍ പറഞ്ഞു- “പാർട്ടി അമ്മയാണ്. തീരുമാനമെന്തായാലും പാർട്ടിക്കൊപ്പം നിൽക്കും”.

രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.


Post a Comment

0 Comments