Flash News

6/recent/ticker-posts

സഊദിയിൽ വിമാനത്താവളങ്ങളിലേക്ക് സന്ദർശക വിസക്കാർക്ക് നിയന്ത്രണം

Views
ജിദ്ദ: സഊദിയിൽ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് സന്ദർശക വിസക്കാർക്ക് നിയന്ത്രണം വരുന്നു. ഹജ്ജ് പ്രമാണിച്ച് ആണ് ഇത്തരമൊരു നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്.

നിയന്ത്രണത്തിന്റെ ഭാഗമായി ഈജിപ്ത് എയർ ട്രാവൽ ടൂറിസം ഏജൻസികൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. മെയ് 29 മുതൽ വിസിറ്റ് വിസക്കാർക്ക് ജിദ്ദയിലേക്കോ മദീനയിലേക്കോ ടിക്കറ്റ് ഇഷ്യു ചെയ്യരുതെന്നാണ് നിർദേശം. ജിദ്ദ, മദീന ഡെസ്റ്റിനേഷനുകളിലേക്ക് വിസിറ്റ് വിസക്കാർക്ക് യാത്ര അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

മെയ് 30 നു പ്രബല്യത്തിൽ വരുന്ന നിർദ്ദേശം ജൂൺ 28 വരെ ബാധകമാകും. ഹജ്ജ് സീസണിൽ എല്ലാ തരത്തിലുള്ള സന്ദർശന വിസകാരെയും സഊദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കർശന നിബന്ധനകൾ സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായാണ് തീരുമാനമെന്നു അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരമൊരു തീരുമാനം എല്ലാ വർഷവും സഊദി വ്യോമയാന വകുപ്പ് കൈകൊള്ളാറുണ്ട്. ഹജ്ജ് സീസണിൽ സഊദിയിലേക്ക് എത്തുന്ന ഹാജിമാർക്ക് കൂടുതൽ സൗകര്യം നൽകാൻ വേണ്ടിയും അനുമതിയില്ലാതെ ഹജ്ജിൽ പങ്കെടുക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയുമാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.

നിലവിൽ മക്കയിലേക്ക് ഏതെങ്കിലും തരത്തിൽ ഒരു പെർമിറ്റ് ഇല്ലാത്തവർക്ക് പോകാൻ അനുമതിയില്ല. കുറഞ്ഞത് ഉംറ പെർമിറ്റ് എങ്കിലും കൈവശം ഉള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനാനുമതി. അല്ലാത്തവരെ അതിർത്തി ചെക്ക് പോസ്റ്റിൽ നിന്ന് മടക്കി അയക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഒരു പെർമിറ്റും ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ ലഭിച്ചിരുന്നു. കുടുംബസമേതം ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പോയ ഇദ്ദേഹത്തിന് പിഴ ഈടാക്കി മടക്കി അയക്കുകയായിരുന്നു. എന്നാൽ, സന്ദർശക വിസയിൽ എത്തിയ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നകുടുംബത്തിന് ഉംറ പെർമിറ്റ് ഉണ്ടായത്തിനാൽ മക്കയിലേക് കടത്തി വിടുകയും ചെയ്തു.


Post a Comment

0 Comments