Flash News

6/recent/ticker-posts

കരിപ്പൂർ റൺവേ റീകാർപെറ്റിങ്ങ്; രണ്ടാംഘട്ട ടാറിങ് പൂർത്തിയാകുന്നു

Views
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീകാർപെറ്റിങ്ങിന്റെ രണ്ടാംഘട്ടം പൂർത്തിയാകുന്നു. മൂന്നു പാളികളായുള്ള ടാറിങ്ങിന്റെ രണ്ടാംപാളിയുടെ ടാറിങ്ങാണ് പൂർത്തിയായത്. ക്വാറി -ക്രഷർ സമരവും പ്രതികൂല കാലാവസ്ഥയും കാരണം നിലച്ച ടാറിങ് പ്രവൃത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. മൂന്നാമത്തെ പാളി ടാറിങ് മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കാനാണു ശ്രമം. ക്വാറി സമരത്തിന് ശേഷം മെറ്റൽ ലഭ്യത കുറഞ്ഞിട്ടുണ്ട്. നേരത്തെ 30 -40 ലോഡ് മെറ്റൽ വന്നിരുന്നത് ഇപ്പോൾ 10 -15 ലോഡ് ആയി കുറഞ്ഞതായി കരാർ കമ്പനിയധികൃതർ പറഞ്ഞു. മേയ് 30-നുള്ളിൽ റീ കാർപെറ്റിങ് പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടാറിങ്ങിനൊപ്പം റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നികത്തിൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും ഇതോടൊപ്പമുണ്ട്. മൊത്തം 56 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.


Post a Comment

0 Comments