Flash News

6/recent/ticker-posts

ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം: പരാതിക്കാരനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ

Views
കോട്ടക്കൽ: റസ്റ്റോറന്റിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയെന്ന ആരോപണമുന്നയിച്ചയാൾക്കെതിരേ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഉടമ.

കോട്ടയ്ക്കലിലെ സാങ്കോസ് ഹോട്ട് ചിക്കൻ ഉടമയാണ് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് വളാഞ്ചേരി സ്വദേശിക്കെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നത്.

പരാതിക്കാരന്റെ ആവശ്യ പ്രകാരം നടത്തിയ വിശദമായ ലാബ് പരിശോധനയിൽ പുഴുവല്ലെന്ന് കണ്ടെത്തിയതായി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് മാംസ ഭക്ഷണത്തിൽ കണ്ടുവരാറുള്ള രക്തക്കട്ടയുടെ ഭാഗമാണെന്നും തെളിഞ്ഞു.
ഭക്ഷണത്തിൽ നിന്ന് അനാരോഗ്യകകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ലാബ് റിപ്പോർട്ടുമുണ്ട്. ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയെന്നത് വ്യാജ ആരോപണമായിരുന്നു.

ജീവനക്കാർ വസ്തുത ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ലാബ് ടെസ്റ്റ് റിപ്പോർട്ട് വരുന്നതിന് മുമ്പ് പരാതിക്കാരൻ സമൂഹമാധ്യമങ്ങൾ വഴി ഇത് വൻതോതിൽ പ്രചരിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് സ്ഥാപനത്തിന് നേരത്തെ പ്രവർത്തനാനുമതി നൽകിയിരുന്നു.
ഹൈജീൻ റേറ്റിങ്ങിൽ എ ക്സലൻസ് ഫെർഫോമൻസ് സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ കുപ്രചാരണം, പരിശോധനാഫലം വരുന്നതുവരെ സ്ഥാപനം അടച്ചിടേണ്ടത് ഒഴിവാക്കാനാണ് നഗരസഭയിൽ പിഴയടച്ചതെന്നും അവർ പറഞ്ഞു.

കെ.എച്ച്.ആർ.എ. സംസ്ഥാന വൈസ്പ്രസിഡന്റ് പി.പി. അബ്ദുറഹ്മാൻ, ജില്ലാ പ്രസിഡന്റ് സി.എച്ച്. സമദ്, ജില്ലാ സെക്രട്ടറി കെ.ടി. രഘു, സാങ്കോസ് മാനേജർ ജെ. അജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Post a Comment

0 Comments