Flash News

6/recent/ticker-posts

ഇന്ന് മുതൽ എൻട്രി പെർമിറ്റ് ഇല്ലാത്ത താമസക്കാരെ വിശുദ്ധ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങളിൽ തടയും.

Views
മക്ക: ഹജ്ജിന്റെ മുന്നോടിയായി മക്കയിലേക്ക് ഇന്നു മുതൽ പ്രവേശിക്കുന്നതിന് നിയന്ത്രണം. ഹജ്ജിനെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ തുടക്കം ജനറൽ സെക്യൂരിറ്റി  മക്ക പ്രവേശന കവാടത്തിൽ കർശന പരിശോധനയുണ്ടാകും. വിശുദ്ധ തലസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്.

ഇന്ന് (തിങ്കളാഴ്ച) മുതൽ എൻട്രി പെർമിറ്റ് ഇല്ലാത്ത താമസക്കാരെ വിശുദ്ധ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങളിൽ തടയും. മക്ക ഇഖാമയില്ലാത്തവരെയും പ്രത്യേക അനുമതി പത്രമില്ലാത്തവരെയും പ്രവേശന കവാടത്തിൽ വെച്ച് പിടികൂടുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കാറുകളും ബസുകളും ട്രെയിനുകളും തുടങ്ങി ഏത് വാഹനങ്ങളിലൂടെയും മക്കയിൽ പ്രവേശിക്കുന്നവർക്ക് വിലക്ക് ബാധകമാണ്.

ഇതോടൊപ്പം, ഗാർഹിക തൊഴിലാളികൾക്കും സഊദി ഇതര കുടുംബാംഗങ്ങൾക്കും ഹോളി ക്യാപിറ്റൽ ആസ്ഥാനമായുള്ള, ഹജ്ജ് സീസണൽ ജോലിക്കായി അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾ, സീസണൽ വർക്ക് വിസ ഉടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കും ഇലക്ട്രോണിക് വഴി മക്കയിലേക്കുള്ള എൻട്രി പെർമിറ്റ് (പ്രവേശനാനുമതി) നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് പ്രഖ്യാപിച്ചു.


Post a Comment

0 Comments