Flash News

6/recent/ticker-posts

‘പിതാവിന്‍റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്ത ’; ഷാജൻ സ്കറിയക്കെതിരെ മാനനഷ്ട കേസ് നൽകി ചാണ്ടി ഉമ്മൻ

Views


തിരുവനന്തപുരം:  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യാജ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിയുമായി മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ. തന്‍റെ പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകുന്ന മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും, എഡിറ്റർ ഷാജൻ സ്കറിയക്കും എതിരെ മാനനഷ്ട കേസിൽ നോട്ടീസ് അയച്ചതായി ചാണ്ടി ഉമ്മൻ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം മറുനാടൻ മലയാളി ഓൺലൈനിനും, ഷാജൻ സ്കറിയക്കുമെതിരെ പൃഥ്വിരാജും നിയമടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഷാജൻ സ്‌കറിയക്കെതിരെ ഇതിനുമുമ്പും നിരവധി അപകീർത്തി കേസുകൾ വന്നിട്ടുണ്ട്. അപകീർത്തിപ്പെടുത്തിയതിനും വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ പ്രമുഖ വ്യവസായി എംഎ യൂസഫലി അടുത്തിടെ ഷാജൻ സ്‌കറിയയ്‌ക്ക്‌ വക്കീൽ നോട്ടീസയച്ചിരുന്നു



Post a Comment

0 Comments