Flash News

6/recent/ticker-posts

കർണാടകയിൽ തൂക്കുസഭയെന്ന് മൂന്ന് എക്സിറ്റ് പോൾ പ്രവചനം; മുൻതൂക്കം കോൺ​ഗ്രസിന്

Views
കർണാടക : നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തുവിട്ട മൂന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നാണ്. കോൺ​ഗ്രസിനാണ് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. റിപബ്ലിക് ടിവി-പി മാർഖ്, ടിവി9 ഭാരത് വർഷ്-പോൾസ്റ്റാർട്ട്, സീ ന്യൂസ് മാർസിസ് ഏജൻസി എക്സിറ്റ് പോൾ പ്രവചനങ്ങളാണ് ഇത്തരമൊരു സാധ്യത കൽപ്പിക്കുന്നത്.

റിപബ്ലിക് ടിവിയുടെ പ്രവചനത്തിൽ കോൺ​ഗ്രസ് 94 മുതൽ 108 വരെ സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. ബിജെപിക്ക് 85 മുതൽ 100 വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. 24 മുതൽ 32 വരെ സീറ്റുകൾ നേടുന്ന ജെഡിഎസ് ആവും സർക്കാരിന്റെ ഭാവി നിർണയിക്കുക.

ടിവി9 ഭാരത് വർഷ് എക്സിറ്റ് പോൾ പ്രവചനത്തിൽ ബിജെപിക്ക് 88-98 സീറ്റുകളും കോൺ​ഗ്രസിന് 99-109 സീറ്റുകളും ജെഡിഎസിന് 21-26 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 79-94 സീറ്റുകളാണ് സീ ന്യൂസ് മാർട്ടിസ് ഏജൻസി എക്സിറ്റ് പോൾ പ്രവചനം. കോൺ​ഗ്രസ് 103-118 സീറ്റുകളും ജെഡിഎസ് 25-33 സീറ്റുകളും മറ്റുള്ള 2മുതൽ 5 വരെ സീറ്റുകളും നേടുമെന്നും സീ ന്യൂസ് പ്രവചിക്കുന്നു.

ആകെ 224 സീറ്റുകളാണ് കർണാടക നിയമസഭയിലുള്ളത്. 113 സീറ്റുകളാണ് സർക്കാർ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം. ബിജെപി ഭരണത്തുടർച്ച കൊതിക്കുമ്പോൾ പ്രീപോൾ പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും കോൺ​ഗ്രസിന് പ്രതീക്ഷ പകരുന്നുണ്ട്.


Post a Comment

0 Comments