Flash News

6/recent/ticker-posts

പൊയ്ക്കുതിര സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

Views
മൂന്നിയൂർ കളിയാട്ടമഹോൽസവത്തിന്റെ ഭാഗമായി പൊയ്ക്കുതിരയുമായി കളിയാട്ടകാവിലേക്ക് യാത്ര തിരിച്ച പൊയ്കുതിര സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.പെരുവള്ളൂർ കാടപ്പടി വെട്ട് തോട് കോളനിയിലെ കോഴിക്കനി കുഞ്ഞിക്കാരിയുടെ മകൻ മണികണ്ഠൻ( 36 ) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
പെരുവള്ളൂർ ഇല്ലത്ത് മാട് നിന്നുള്ള പൊയ്കുതിര സംഘം തലപ്പാറ മുട്ടിച്ചിറ ഭാഗത്ത് എത്തിയ പ്പോൾ മണികണ്oന് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ ശ്രീജിഷ.അമ്മ നാടിച്ചി.മക്കൾ കൗഷിക്ക്,കീർത്തന.സഹോദരങ്ങൾ ബാബു,നിഷ,പാർവ്വതി,അജയൻ,അർജുനൻ.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




Post a Comment

0 Comments