Flash News

6/recent/ticker-posts

പ്രവാസികൾക്ക് ആശ്വസിക്കാം: എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ സഊദിവത്കരണം നിർബന്ധമാക്കില്ലെന്ന് സഊദി

Views
റിയാദ്: എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ സഊദിവത്കരണം നിർബന്ധമാക്കില്ല. രാജ്യത്ത് പുതുതായി നടപ്പാക്കിവരുന്ന എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികളിൽ സ്വദേശി വൽകരണം നിർബന്ധമാക്കില്ലെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി വ്യക്തമാക്കി.

റിയാദിൽ നടക്കുന്ന സൗദി സ്പെഷ്യൽ ഇകണോമിക് സോൺസ്ഇൻവെസ്റ്റ്മന്റ് ഫോറത്തിൽസംസാരിക്കുകയായിരുന്നു മന്ത്രി. ചില പ്രത്യേക വ്യവസായമേഖലകളിലേക്ക് അന്താരാഷ്ട്ര കമ്പനികളെ ക്ഷണിക്കുകയാണ് ഫോറംകൊണ്ടുദ്ദേശിക്കുന്നത്.

അവയെ സൗദിയിലേക്ക് പൂർണമായും മാറ്റുകയാണ് ലക്ഷ്യം ആഗോള, പ്രാദേശിക രംഗത്തെ വ്യാവസായിക മാനദണ്ഡങ്ങൾ വളരെ ശ്രദ്ധാപൂർവം പരിഗണിച്ചതിന് ശേഷം മത്സരാധിഷ്ഠിത രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആകർഷകമായ പാക്കേജുകളിലൂടെ വ്യവസായികളെ ക്ഷണിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.

നിക്ഷേപകർക്ക് ഏറ്റവും സ്വീകാര്യമായതും പ്രധാനപ്പെട്ടതുമായ പാക്കേജാണ് ഞാൻ ഇവിടെ പ്രഖ്യാപിക്കുന്നത്. ഈ മേഖലയിൽ സൗദിവത്കരണ നടപടികൾ നടപ്പാക്കുകയില്ലെന്നതാണത്. പ്രത്യേക സാമ്പത്തിക മേഖലകൾ സൗദിവത്കരണ നടപടികൾക്ക് പരിധിയിൽ വരില്ല. സൗദി പൗരന്മാരെ നിയമിക്കാൻ അവർക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments