Flash News

6/recent/ticker-posts

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ജനൽ ചില്ലിന് പൊട്ടൽ

Views
കണ്ണൂർ; വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ച് വൈകിട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്‍റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സ്ഥലത്ത് ആര്‍.പി.എഫ്, പൊലീസ് എന്നിവർ പരിശോധനനടത്തുകയാണ്. 

വന്ദേഭാരത് എക്സ്പ്രസിന് നേരെയുള്ള ആ ക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസുംഅന്വേഷണം നടത്തിയിരുന്നു. എന്നാൽ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.


Post a Comment

0 Comments