Flash News

6/recent/ticker-posts

പൊതുഗതാഗതം : ടിക്കറ്റ് എടുക്കാതെ മുങ്ങുന്നവരെ പിടിക്കാൻ ആർടിഎ.

Views
ദുബായ് " പൊതുഗതാഗത സംവിധാനങ്ങളിൽ ടിക്കറ്റ് എടുക്കാതെ മുങ്ങുന്നവരെ പിടിക്കാൻ ആർടിഎ . കഴിഞ്ഞ 6 ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ 1193 പേർ പിടിയിലായി . എല്ലാവർക്കും പിഴ ചുമത്തിയതായി ആർടിഎ അറിയിച്ചു . പൊതുജനങ്ങൾ യാത്രാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നു ഗതാഗത നിരീക്ഷണ വകുപ്പ് തലവൻ സഈദ് അൽബലൂഷി അറിയിച്ചു . 40,000 പരിശോധനകളാണ് ഇതിനകം പൂർത്തിയാക്കിയത് . പിടിക്കപ്പെട്ടവരിൽ കൂടുതലും നിശ്ചിത യാത്രാ തുക നൽകാതെ കബളിപ്പിച്ചു കടക്കാൻ ശ്രമിച്ചവരാണ് . ദുബായ് അമേരിക്കൻ അക്കാദമി , അൽ ഖെയിൽ ഗേറ്റ് , അൽഖൂസ് , മജ്ലിസ് അൽ ഗരീഫ , ബുർജുൽ അറബ് ഹോട്ടൽ പരിസരം , അൽ വസൽ മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത് . യാത്രാസമയത്തു നോൽ കാർഡ് കാണിക്കാൻ വിസമ്മതിച്ചവർക്കും പിഴ ചുമത്തി . യാത്രാ സംസ്കാരം രൂപപ്പെടുത്താൻ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ശിൽപശാലകൾ സംഘടിപ്പിക്കും . എമിറേറ്റിലെ എല്ലാ യാത്രക്കാരും നോൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യണമെന്നും സഈദ് അൽ ബലൂഷി പറഞ്ഞു .



Post a Comment

0 Comments