Flash News

6/recent/ticker-posts

കരിപ്പൂരില്‍ വേങ്ങര സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

Views
കരിപ്പൂര്‍: വിമാനത്താവളത്തില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നും എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശി കണ്ണൻതോടി ലുക്മാനുള്‍ ഹക്കീമില്‍ (26) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 3 ക്യാപ്സ്യൂളുകളില്‍ നിന്നും 897 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ മിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കള്ളക്കടത്തുസംഘം ഹക്കീമിന് 60,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.


Post a Comment

0 Comments