Flash News

6/recent/ticker-posts

ദുബായ് കസ്റ്റംസിന്റെ സഹായത്തോടെ വൻ ലഹരിമരുന്ന് വേട്ട ; പിടികൂടിയത് 547 കിലോയിലധികം ലഹരിമരുന്ന്

Views
ദുബായ് : കാനഡയിൽ നടന്ന വൻ ലഹരിമരുന്ന് വേട്ടയ്ക്ക് ദുബായുടെ സഹായം . 547 കിലോയിലധികം ലഹരിമരുന്ന് ട്രാക്ക് ചെയ്യുന്നതിനും പിടികൂടുന്നതിനും കനേഡിയൻ അധികൃതരെ ദുബായ് കസ്റ്റംസ് സഹായിച്ചതായി അധികൃതർ അറിയിച്ചു . കാനഡയിലേയ്ക്കുള്ള ഏഷ്യൻ രാജ്യത്ത് നിന്ന് ഷിപ്പിങ് കണ്ടെയ്നറുകളിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു . ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല . ഇന്റലിജൻസ് വിശകലനം , ഷിപ്മെന്റ് ട്രാക്കിങ് , സുരക്ഷാ തുടങ്ങി കസ്റ്റംസ് ഓപറേഷനുകളുടെ എല്ലാ വശങ്ങളിലും വിവിധ സ്ഥാപനങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലെ പ്രവർത്തനത്തിന് ദുബായ് കസ്റ്റംസ് ഓഫിസർമാരെ അഭിനന്ദിക്കുന്നതായി ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറലും ചീഫ് എക്സിക്യൂട്ടീവുമായ അഹമ്മദ് മുസാബിഹ് പറഞ്ഞു . പോർട്ട് , കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷന്റെ രാജ്യാന്തര കുറ്റകൃത്യങ്ങളെ ചെറുക്കുകയെന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യമെന്ന് ദുബായ് കസ്റ്റംസിലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ ഖാലിദ് അൽ മൻസൂരി പറഞ്ഞു .
ആഗോള സുരക്ഷയിൽ യുഎഇയുടെ സ്ഥാനം ഉയർത്തുകയാണ് ലക്ഷ്യം . ദുബായ് വികസിപ്പിച്ച നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ദുബായ് കസ്റ്റംസ് ഡേറ്റ ഫലപ്രദമായി വിശകലനം ചെയ്യുകയും അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് രീതി . വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നത് . യുഎഇയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ദുബായ് കസ്റ്റംസ് വഹിച്ച നിർണായക പങ്കിനെ മുസാബിഹ് പ്രകീർത്തിച്ചു . വ്യാപാര പ്രവർത്തനങ്ങൾ സുഗമമാക്കുക , വർധിച്ച വാണിജ്യ വിനിമയം പ്രോത്സാഹിപ്പിക്കുക , സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സഹകരിക്കുക എന്നിവയാണ് പ്രാഥമിക ശ്രദ്ധ . ഈ ശ്രമങ്ങൾക്ക് ലോക വ്യാപാര സംഘടന , ലോക കസ്റ്റംസ് ഓർഗനൈസേഷൻ , ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ എന്നിവയിൽ നിന്ന് അംഗീകാരം ലഭിച്ചു .




Post a Comment

0 Comments