Flash News

6/recent/ticker-posts

ഇന്ന് (ജൂലൈ 26 ) കാർഗിൽ വിജയ് ദിവസ്: നേട്ടങ്ങളിൽ നഷ്ടമായ 527 കാവൽ ജീവനുകളേ പ്രണാമം...

Views

കാർഗിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഓർമ്മ ദിനം ഇന്ന് "കാർഗിൽ വിജയ് ദിവസ് " ആയി  ആചരിക്കുന്നു.1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കാശ്മീർ തീവ്ര വാദികളുടേയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി. 16000 മുതൽ 18000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച  ആക്രമികളെ തുരത്താനായി "ഓപ്പറേഷൻ  വിജയ് " എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനീക നടപടികൾ രണ്ടര മാസത്തോളം നീണ്ടു നിന്നു. ജൂലൈ 26 ന് ഇന്ത്യ കാർഗിൽ വിജയം പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന  തിരിച്ചുപിടിച്ചു. 527 സൈനീകരെ രാജ്യത്തിനു നഷ്ടമായി. ദ്രാസ് സെക്ടറിലാണ് കാർഗിൽ യുദ്ധ സ്മാരകം.
നേട്ടങ്ങളിൽ നഷ്ടമായ കാവൽ ജീവനുകൾക്ക് പോപ്പുലർ ന്യൂസിന്റെ പ്രണാമം.....!


Post a Comment

0 Comments