Flash News

6/recent/ticker-posts

ചുട്ടുപൊള്ളി യുഎഇ ; കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന താപനില , മുന്നറിയിപ്പുമായി അധികൃതർ

Views


അബുദാബി : യുഎഇയിൽ താപനില ഉയരുന്നു . ഈ വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . ശനിയാഴ്ച രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു . ജൂലൈ 15 ന് അബുദാബിയിലെ ബദാ ദഫാസിൽ ( അൽ ദഫ മേഖല ) ആണ് ഈ വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് . 50.1 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച ഉച്ചയ്ക്കു 2.30 ന് ഇവിടെ രേഖപ്പെടുത്തിയത് . അടുത്തിടെയായി താപനില ഉയർന്നു കൊണ്ടിരിക്കുകയാണ് .

രാജ്യത്തെ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു . താപനില ഉയരുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ചൂട് ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ ഡോക്ടർമാർ നിർദ്ദേശിച്ചു . നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം . സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക . സൺസ്ക്രീനും സൺഗ്ലാസും ധരിച്ച് സൂര്യപ്രകാശത്തിൽ നിന്നും പരിരക്ഷ നേടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു . അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അധികൃതർ നിർദ്ദേശം നൽകി .



Post a Comment

0 Comments