Flash News

6/recent/ticker-posts

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Views
ദുബൈ: പരിശുദ്ധ റംസാന്റെ പുണ്യം നിറഞ്ഞ ആത്മീയ നിർ വ്യതിയിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ഇഫ്താർ സംഗമം ഒരുക്കി. കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ഇഫ്താർ സംഗമം സംസ്ഥാന ജന:സെക്രട്ടറി മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു. ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളാണ് ഇഫ്താറി പങ്കാളികളായത്. കുണ്ടൂർ മർക്കസ് പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ അൽ ഖാസിമി ഉദ്ബോധന പ്രഭാഷണം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി. പുറത്തിറക്കിയ ഡ്രിസ്സിൽ സുവനീർ താളുകളെ സമ്പന്നമാക്കിയ ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയിൽ ഷാർജ ഭരണാധികാരിയുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ നൗഫൽ പെരിന്തൽമണ്ണ, പുതുതായി തെരഞ്ഞെടുത്ത ഷാർജ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹംസ തിരുന്നാവാഴ, എഴുത്തുകാരൻ ഇ. സാദിഖലി എന്നിവരെ ഡ്രിസ്സിൽ സുവനീർ നൽകി റെഡ് പെപ്പർ ഗ്രൂപ്പ് എം.ഡി.നാസർ മഞ്ഞിങ്ങയിൽ, കെ.പി.എ.സലാം, ആർ.ശുക്കൂർ എന്നിവർ ആദരിച്ചു. സംസ്ഥാന-ജില്ലാ ഭാരവാഹികളായ അഡ്വ:സാജിദ് അബൂബക്കർ, മുസ്തഫ വേങ്ങര,നിസാം കൊല്ലം,സാദിഖ് തിരുവനന്തപുരം, പി.വി.നാസർ,ഒ.ടി. സലാം,മുജീബ് കോട്ടക്കൽ,ഷമീം ചെറിയമുണ്ടം,ഷക്കീർ പാലത്തിങ്ങൽ,ഫക്രുദീൻ മാറാക്കര,ശിഹാബ് ഇരിവേറ്റി,ജൗഹർ മുറയൂർ,അബ്ദുൾ സലാം പരി,നാസർ കുറമ്പത്തൂർ,സൈനുദ്ദീൻ പൊന്നാനി, കെ. പി.പി.തങ്ങൾ, ഹംസഹാജി മാട്ടുമ്മൽ, കെ.എം.ജമാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കരീം കാലടി സ്വാഗതവും,സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.


Post a Comment

0 Comments