Flash News

6/recent/ticker-posts

ഓണാഘോഷം: ലോഗോ ക്ഷണിക്കുന്നു

Views

സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023ന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു. ഓൺലൈൻ മുഖാന്തിരം ആണ് സൃഷ്ടികൾ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നൽകുന്നതാണ്. സൃഷ്ടികൾ onamdtpc2023@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് ജൂലൈ 26 രാവിലെ 11 മണി മുതൽ ആഗസ്റ്റ് പത്തിന്  വൈകീട്ട് അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ഡിസൈനുകൾ പി ഡി എഫ് വെക്ടർ ഫോർമാറ്റിൽ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാൾക്ക് പരമാവധി മൂന്ന് ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2720012


Post a Comment

0 Comments