Flash News

6/recent/ticker-posts

ഓണം ആഘോഷക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ട്രെയിൻ; റെയിൽവേ മന്ത്രിക്ക് കത്തെഴുതി മന്ത്രി അബ്‌ദുറഹിമാൻ

Views

തിരുവനന്തപുരം : ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക്‌ കണക്കിലെടുത്ത്‌ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി. ഓൺക്കാലത്ത് കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകളും നിലവിലെ ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് റെയിൽവേ ചുമതലയുള്ള മന്ത്രി വി  അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന്‌ കത്തെഴുതിയത്.

ഡൽഹി, മുംബൈ, ഗോവ, അഹമ്മദാബാദ്‌, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ സ്‌പെഷ്യൽ ട്രെയിനുകൾ വേണ്ടത്‌. നവരാത്രി കാലത്ത്‌ കേരളത്തിനകത്ത്‌ തിരക്ക്‌ കുറയ്‌ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും വി അബ്‌ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടു.



Post a Comment

0 Comments