Flash News

6/recent/ticker-posts

ആനക്കൊമ്പുകളുമായി വേങ്ങര സ്വദേശി അടക്കം നാലംഗസംഘം പിടിയിൽ.

Views
ആനക്കൊമ്പുകളുമായി വേങ്ങര സ്വദേശി അടക്കം നാലംഗസംഘം പിടിയിൽ.

മലപ്പുറത്തുനിന്ന് കോഴിക്കോട് നഗരത്തിൽ ആനക്കൊമ്പുമായി വിൽപ്പനയ്ക്കെത്തിയ നാലംഗസംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പെരിന്തൽമണ്ണ കാക്കോത്ത് അച്ചുകൊമ്പൻവീട്ടിൽ അബ്ദുൾ റഷീദ് (50), വേങ്ങര സ്വദേശികളായ ചേറൂർ പൂക്കുത്ത് ജാഫർ സാദിഖ് (30), ചോലക്കാടി മുഹമ്മദ് ബാസിൽ (25), കോട്ടൂക്കാരൻ വീട്ടിൽ ഷുക്കൂർ (33) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നരക്കോടിരൂപ വിപണിമൂല്യമുള്ള രണ്ട് ആനക്കൊമ്പുകളാണ് വിൽപ്പനയ്ക്കെത്തിച്ചത്. സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. മാവൂർ റോഡിലുള്ള സ്വകാര്യഹോട്ടലിലെ കാർ പാർക്കിങ് കേന്ദ്രത്തിൽവെച്ചാണ് സംഘം വലയിലാവുന്നത്.

കോഴിക്കോട് ഫോറസ്റ്റ് ഇന്റലിജൻസ് സംഘവും കോഴിക്കോട് ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് സംഘത്തെ പിടികൂടിയത്.കൂടുതൽപ്പേർ സംഘത്തിലുണ്ടോയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ.


Post a Comment

0 Comments