Flash News

6/recent/ticker-posts

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവ്

Views

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെന്ന
പേരിനൊപ്പം എന്നും കൂടെയുണ്ടായിരുന്ന മറ്റൊരു പേരാണ് പുതുപ്പള്ളി. അത്രയുമൊരു ആത്മബന്ധമാണ് ഉമ്മൻചാണ്ടിയും പുതുപ്പള്ളിയും തമ്മിലുണ്ടായിരുന്നത്.

1970 മുതൽ ഇങ്ങോട്ട് ഇന്നുവരെ ഉമ്മൻചാണ്ടിയല്ലാത്ത മറ്റൊരു എംഎൽഎ പുതുപ്പള്ളിയിൽ നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ 53 വർഷമായി കുഞ്ഞൂഞ്ഞ് മാത്രമാണ് അവരെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ടായിരുന്നത്. തുടർച്ചയായി 13 തവണയാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തിയത്. ഇടതുപക്ഷം ജയിച്ചിരുന്ന പുതുപ്പള്ളിയിൽ 1970ൽ സിപിഎമ്മിന്റെ ഇ എം ജോർജിനെ 7,288ന് തോൽപ്പിച്ചാണ് തുടക്കമിട്ടത്. 1977 പി സി ചെറിയാൻ (ബിഎൽഡി )-15,910, 1980 എംആർജി പണിക്കർ(എൻഡിപി) 13,659, 1982 തോമസ് രാജൻ( ഐസിഎസ് ) 15,983, 1987 വി എൻ വാസവൻ(സിപിഎം) 9,164, 1991 വി എൻ വാസവൻ(സിപിഎം) 13,811, 1996 റെജി സഖറിയ(സിപിഎം) 10,155, 2001 ചെറിയാൻ ഫിലിപ്പ് (സിപിഎം സ്വതന്ത്രൻ) 12,575, 2006 സിന്ധു ജോയ (സിപിഎം) 19,863, 2011 സുജ സൂസൻ ജോർജ് (സിപിഎം) 33,255, 2016 ജെയ്ക് സി തോമസ് (സിപിഎം) 27,092, 2021 ജെയ്ക് സി തോമസ് (സിപിഎം)9044.എന്നിവരെയാണ് ഉമ്മൻചാണ്ടി പുതുപ്പള്ളി യിൽ പരാജയപ്പെടുത്തിയത്.

ജനങ്ങൾക്കൊപ്പം, ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട്. രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി നാലു തവണ കേരള സർക്കാരിൽ മന്ത്രിയായിട്ടുണ്ട്. ആദ്യത്തെ കെ കരുണാകരൻ
മന്ത്രിസഭയിൽ 1977 ഏപ്രിൽ 11 മുതൽ 1977 ഏപ്രിൽ 25 വരെ തൊഴിൽ മന്ത്രിയായിരുന്ന അദ്ദേഹം 1978 ഒക്ടോബർ 27 വരെ അതേ വകുപ്പ് കൈകാര്യം ചെയ്തു. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ രണ്ടാം കെ കരുണാകരൻ മന്ത്രിസഭയിൽ. 1991 ജൂലൈ 2ന് നാലാമത്തെ കെ കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ
ചെയ്തു. കേരളത്തിലെ കോൺഗ്രസിന്റെ ആദർശമുഖങ്ങളിൽ മുന്നിൽ എന്നും കുഞ്ഞുഞ്ഞുണ്ടായിരുന്നു.
 


Post a Comment

0 Comments