Flash News

6/recent/ticker-posts

വണ്ടൂരിൽ നിന്നും മൈസൂരിവിലേക്ക് വിനോദ യാത്ര പോയ കുടുംബം അപകടത്തിൽ പ്പെട്ടു.പിതാവും മകനും മരിച്ചു

Views

വണ്ടൂർ: വാണിയമ്പലത്തിൽ നിന്ന് മൈസുരുവിലേക്കു വിനോദയാത്ര പോയ കുടുംബത്തിന്റെ കാർ മറിഞ്ഞ് പിതാവും മകനും മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ള്യാളി നാസർ (45), മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത മകൻ നവാസ് (23) നഞ്ചൻകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.30നാണ് അപകടം.

കർണാടകയിലെ നഞ്ചൻകോട്ട് വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. ഭാര്യയും നാസറിന്റെ സഹോദരിമാരും അവരുടെ കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. വിവരമറിഞ്ഞ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വണ്ടൂർ എംഎൽഎ എ പി അനിൽകുമാർ ഇടപെട്ടതനുസരിച്ച് നഞ്ചൻകോട്ടെ എംഎൽഎ അടക്കമുള്ളവരും ആശുപത്രിയിലെത്തിയിട്ടുണ്ട്.
 


Post a Comment

0 Comments