Flash News

6/recent/ticker-posts

നിർധന കുടുംബത്തിലെ യുവതികളെ വിവാഹം ചെയ്ത് ആഭരണങ്ങളും പണവുമായി മുങ്ങുന്ന തട്ടിപ്പ് വീരൻ ഉണ്ണികൃഷ്ണൻ പിടിയിൽ

Views
പൊന്നാനി  കൽപ്പറ്റ:
വിവാഹ തട്ടിപ്പ് വീരൻ ആലപ്പുഴ കോമല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ (60) എന്ന കല്യാണ രാമൻ ഉണ്ണി പോലീസ് പിടിയിൽ.

പൊന്നാനിയിൽ രണ്ട് വിവാഹം കഴിച്ച് കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയ ഉണ്ണിയെ വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്നും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വയനാട്ടിൽ മുഹമ്മദ് എന്ന പേരിൽ മുസ്ലിം യുവതിയെ വിവാഹം കഴിച്ച് താമസിക്കുന്നതിനിടെ രാത്രിയാണ് ഇയാളെ പോലീസ് പിടികൂടിയത്.
പ്രതി ആലപ്പുഴയിലും വിവാഹം കഴിച്ച് കുടുംബത്തെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
നാല് വിവാഹത്തിലായി ഇയാൾക്ക് ഏഴ് മക്കളുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ സ്ത്രീകളെ വഞ്ചിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Post a Comment

0 Comments