Flash News

6/recent/ticker-posts

മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ്, കെണിയില്‍ വീണാല്‍ തെളിയുക നഗ്നദൃശ്യം

Views
കൊച്ചി : സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് നടത്തുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.
ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കും. കോൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് പെൺകുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും തെളിയുക. ഇതിനോട് പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശമായിരിക്കുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.
വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും അടുത്ത സന്ദേശം.  ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുതെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടണമെന്നും ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.



Post a Comment

0 Comments