Flash News

6/recent/ticker-posts

മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് യുവാവിന്റെ കാല്‍ അറ്റു

Views മലപ്പുറം :  വാഹനാപകടത്തില്‍ യുവാവിന്റെ കാല്‍ അറ്റു. വണ്ടൂര്‍ വാണിയമ്പലത്താണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവിനാണ് കാല്‍ നഷ്ടപ്പെട്ടത്. മാട്ടക്കുളത്ത് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം.

ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന വെള്ളാമ്പുറം പൂവക്കോട് സ്വദേശി കുന്നത്ത് കുഴി ആരുണ്‍ ജിത്തിന്റെ വലത്തേ കാലാണ് അറ്റുപോയത്. വാണിയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പരുക്കേറ്റ അരുണ്‍ ജിത്തിനെ ആദ്യം വണ്ടൂരിലെയും, പിന്നീട് പെരിന്തല്‍മണ്ണയിലേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രോമാ കെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


Post a Comment

0 Comments