Flash News

6/recent/ticker-posts

തിരൂർ റെയിൽവേസ്റ്റേഷൻ: നടപ്പാക്കുന്നത് 17.63 കോടി രൂപയുടെ വികസനം

Views
തിരൂർ: ജില്ലയിലെ അമൃത്‌ ഭാരത് സ്റ്റേഷൻ വികസനപദ്ധതിക്ക് തിരൂരിൽ ഈ മാസം ആറിന് രാവിലെ 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി തറക്കല്ലിടും. രാവിലെ 9.30 മുതൽ റെയിൽവേസ്റ്റേഷനിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

തറക്കല്ലിടുന്നതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ്, അഡീഷണൽ ഡി.ആർ.എം. എസ്. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ തിരൂർ റെയിൽവേസ്റ്റേഷനിലെത്തി. തിരൂർ റെയിൽവേസ്റ്റേഷനിൽ 17.63 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കംകുറിക്കുക.

സ്റ്റേഷൻ നവീകരണപദ്ധതികളുടെ ഭാഗമായി പാർക്കിങ് ഏരിയ വികസിപ്പിക്കും. ലൈറ്റിങ് സംവിധാനവും പാസഞ്ചർ ഇൻഫർമേഷൻ സംവിധാനവും വികസിപ്പിക്കും. ട്രെയിൻ ഇൻഫർമേഷൻ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും.

 


Post a Comment

0 Comments