Flash News

6/recent/ticker-posts

യു.എസിലും മെസ്സിക്ക് കിരീടം, 20 കിക്കുകള്‍ക്കൊടുവില്‍ മയാമിക്ക് കപ്പ്

Views
നാഷവൈൽ മേജർ ലീഗിലും കിരീടം നേടി ലിയണൽ മെസ്സി ചരിത്രം സൃഷ്ടിച്ചു.

സഡൻഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടിൽ 10-9 ന് നാഷവൈലിനെ തോൽപിച്ച് ഇന്റർ മയാമി ലീഗ്സ് കപ്പ് ഫുട്ബോൾ കിരീടമുയർത്തി. 1-1 സമനിലയിൽ കളിയവസാനിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.

ഇരുപത്തിനാലാം മിനിറ്റിൽ അതിമനോഹരമായ മെസ്സിയുടെ ഗോളിൽ മയാമി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഫാഫ പികോൾട് തിരിച്ചടിച്ചു. നിശ്ചിത സമയത്തിന്റെ അവസാന സെക്കന്റുകളിൽ ലിയാന്റൊ കാംപാന മയാമിയെ വിജയിപ്പിക്കാൻ കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. ഷൂട്ടൗട്ടിൽ എലിയറ്റ് പാനിക്കോയുടെ ഷോട്ട് മയാമി ഗോളി ഡ്രെയ്ക് കലൻഡർ രക്ഷിച്ചു.



Post a Comment

0 Comments