Flash News

6/recent/ticker-posts

കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുണ്ട്തോട് സ്വദേശി യു കെ ജുനൈദാണ് (25) പിടിയിലായത്

Views
കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുണ്ട്തോട് സ്വദേശി യു കെ ജുനൈദാണ് (25) പിടിയിലായത്

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുണ്ട്തോട് സ്വദേശി യു കെ ജുനൈദാണ് (25) പിടിയിലായത്. വടകരയ്ക്കടുത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാദാപുരം ഡി വൈ എസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പത്തൊൻപതുകാരിയെ കോളജ് ഹോസ്റ്റലിൽ നിന്ന് കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജുനൈദിൻ്റെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട നിലയിൽ വ്യാഴാഴ്ച പെൺകുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തും മുൻപ് പ്രതി കടന്നു കളഞ്ഞിരുന്നു.

അടച്ചിട്ട വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിൽ നിന്ന് പെൺകുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിച്ചു. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ആരംഭിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രതിയുടെ വീട്ടിൽ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെത്തി. തിരച്ചിലിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.


Post a Comment

0 Comments