Flash News

6/recent/ticker-posts

എസ്കെഎസ്എസ്എഫ് 35- -ാം വാർഷികം ബാലാരവം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു

Views
കോഴിക്കോട്: 'സത്യം,സ്വത്വം,സമർപ്പണം' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ സംസ്ഥാന തല ഉഘാടനം മഞ്ചേരി പട്ടർകുളത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് എൻ.ടി അബദുൽ സത്താർ പതാക ഉയർത്തി. കേരള സർക്കാറിന്റെ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.. ട്രഷറർ സയ്യിദ് ഖുദ്ധീൻ തങ്ങൾ കണ്ണന്തളി അധ്യക്ഷത വഹിച്ചു. അയ്യൂബ് മാസ്റ്റർ മുട്ടിൽ, ഡോ.അബ്ദുൽ ഖയ്യൂം, അഷ്റഫ് മലയിൽ, അഷ്റഫ് അണ്ടോണ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ആശിഖ് കുഴിപ്പുറം,പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ ഫാറൂഖ് ഫൈസി മണിമൂളി, ആർ.വി അബൂബക്കർ യമാനി, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഹുദവി പള്ളിരുത്തി, അനീസ് ഫൈസി മാവണ്ടി യൂനുസ് ഫൈസി വെട്ടുപാറ,ഉമർ ദാരിമി
പുളിയക്കോട, എൻ.ടി അബ്ദുസത്താർ, ഡോ. എൻ.കെ. മുഹമ്മദ് അസ്ലം, അബ്ദുള്ള ഫൈസി, അലി അസ്ഗർ ഫൈസി, സയ്യിദ് ആദിൽ തങ്ങൾ, സി.ടി അബ്ദുള്ള കുട്ടി ഹാജി, എൻ.ടി മഹ്മൂദലി മുസ്ലിയാർ, മലിക് ഫൈസി പിലാക്കൽ, അഫ്സൽ വട്ടപ്പാറ, എൻ.ടി. ഇയാസ്, ഫവാസ് ഫൈസി, സി.ടി നിയാസ്, ശരീഫ് റഹ്മാനി ഇഖ്ബാൽ കുരിക്കൾ കെ. ജലീൽ മാസ്റ്റർ,പി.എം. നാസർ മാനു, ഫിൽസർ എ.എം, ജാസിറലി എം.കെ, ഹിശാം മൊടത്തിരി, രിഫാൻ കുരിക്കൾ എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജന.സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ജലീൽ പട്ടർകുളം നന്ദിയും പറഞ്ഞു .

 


Post a Comment

0 Comments