Flash News

6/recent/ticker-posts

കെ ഫോണിൽ വ്യവസ്ഥകൾ ലംഘിച്ച് അഡ്വാൻസ്; ഖജനാവിന് 36.5 കോടി രൂപയുടെ നഷ്ടമെന്ന്‌ സി.എ.ജി

Views

തിരുവനന്തപുരം - എല്ലാവർക്കും ഇന്റർനെറ്റ് എന്ന
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്) കെ ഫോൺ, ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴി സംസ്ഥാന സർക്കാരിന് 36.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) സി.എ.ജിയുടെ കണ്ടെത്തൽ. കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. എന്നാൽ, മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതോടെ സി.എ.ജി സർക്കാരിനോട് റിപ്പോർട്ട് തേടി.

കെ ഫോൺ നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം കണ്ടെത്തിയത്. 1531 കോടിക്കായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. ഒരു വ്യവസ്ഥയും പാലിക്കാതെ സർക്കാർ 109 കോടി രൂപ ഇവർക്ക് അഡ്വാൻസ് നൽകിയെന്നും ഇതുവഴി 36,35,57,844 രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് സി.എ.ജി കണ്ടെത്തൽ.




Post a Comment

0 Comments