Views
ഗുജറാത്തിലെ സൂറത്തില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. സൂറത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അഞ്ചുമിനുറ്റിനിടെ 14 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തിന് ശേഷം ബൈക്കുകളില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്നരീതിയില്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ഹെല്‍മെറ്റ് ധരിച്ചും മുഖംമറച്ചുമാണ് ബാങ്കില്‍ കയറിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

0 Comments