Flash News

6/recent/ticker-posts

ഫണ്ടില്ല, ഓണക്കിറ്റ് ഏഴുലക്ഷമാക്കി ചുരുക്കി; കഴിഞ്ഞ വര്‍ഷം നല്‍കിയത് 87 ലക്ഷം

Views
തിരുവനന്തപുരം-ഇത്തവണ ഓണക്കിറ്റ്
ഏഴുലക്ഷമായി ചുരുക്കി.
സാമ്പത്തികപ്രതിസന്ധിയാണ് കാരണം.
അഞ്ചുലക്ഷം മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും അവശവിഭാഗങ്ങളുമായി രണ്ടുലക്ഷം പേർക്കും മാത്രം കിറ്റ് നൽകാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ ശുപാർശയിൽ തിങ്കളാഴ്ച ഔദ്യോഗികതീരുമാനം
വന്നേക്കും. മൊത്തം 93 ലക്ഷം റേഷൻകാർഡുടമകളിൽ 87 ലക്ഷംപേർക്ക് കഴിഞ്ഞവർഷം കിറ്റ് നൽകിയിരുന്നു. ഇത്തവണ എല്ലാവർക്കും നൽകണമെന്ന് എല്ലാവർക്കും ഓണക്കിറ്റു നൽകേണ്ട സാഹചര്യമില്ലെന്നാണ് സർക്കാരിന്റെ
ആവശ്യമുയർന്നെങ്കിലും സാമ്പത്തികപ്രതിസന്ധി തടസ്സമായി. കോവിഡ് പ്രതിസന്ധി മാറിയതിനാൽ
പൊതുവിലയിരുത്തൽ. കഴിഞ്ഞവർഷം
ഓണക്കിറ്റിൽ 14 ഇനമുണ്ടായിരുന്നു. ഇത്തവണ ഒരെണ്ണം കുറഞ്ഞേക്കും. അന്തിമതീരുമാനം
മുഖ്യമന്ത്രിയെടുക്കും.

കഴിഞ്ഞവർഷം വറ്റൽമുളക് നൽകിയിടത്ത് ഇത്തവണ മുളകുപൊടി കിറ്റിൽ
ഉൾപ്പെടുന്നതടക്കമുള്ള മാറ്റങ്ങളും വന്നേക്കും. കശുവണ്ടി കിറ്റിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ടെങ്കിലും

അന്തിമതീരുമാനമെടുത്തിട്ടില്ല. സർക്കാരിന്റെ സാമ്പത്തികസ്ഥിതികൂടി പരിഗണിച്ചാവും കിറ്റിന്റെ വലിപ്പം.
തിങ്കളാഴ്ച തീരുമാനം എടുത്ത് കഴിഞ്ഞാൽ 20-ന് ഓണക്കിറ്റുകൾ വിതരണം ചെയ്യും.

 


Post a Comment

0 Comments