Flash News

6/recent/ticker-posts

ഡീസലുമായി പോയ ടാങ്കർ ലോറിമറിഞ്ഞ് അപകടം: സമീപപ്രദേശത്തെ കിണറ്റിൽ തീപിടിത്തം

Views

പെരിന്തൽമണ്ണ∙ അങ്ങാടിപ്പുറം – ചീരട്ടാമല റോഡിൽ പരിയാപുരത്തു ഡീസലുമായിപോയ ടാങ്കർ ലോറിമറിഞ്ഞതിനു പിന്നാലെ സമീപപ്രദേശത്തെ കിണറ്റിൽ തീപിടിത്തം. പരിയാപുരം കൊല്ലറേശ്ശുമറ്റത്തിൽ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണു തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. 

ബിജുവിന്റെ കിണറ്റിലെ ഡീസൽ കലർന്ന വെള്ളം ടാങ്കർ ലോറിയിലേക്കു മാറ്റുകയാണ്. സമീപത്തെ സേക്രട് ഹാർട്ട് കോൺവെന്റിലെ കിണറ്റിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായി. മോട്ടർ പ്രവർത്തിക്കാൻ സ്വിച്ചിട്ടപ്പോൾ കിണറിന്റെ ഉള്ളിൽ തീപിടത്തമുണ്ടാവുകയായിരുന്നു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്തു തീകത്തുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ഇരുപതിനായിരം ലീറ്റർ ഡീസലാണു ടാങ്കർ ലോറിയിലുണ്ടായിരുന്നത്. ഇതിലെ ഭൂരിഭാഗം ഡീസലും അന്ന് ഒഴുകിയിരുന്നു.  

ഞായറാഴ്ച പുലർച്ചെ നാലോടെ എറണാകുളത്തുനിന്നു ഡീസലുമായി കൊണ്ടോട്ടിയിലേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയിൽനിന്ന് ഡീസൽ പരന്നൊഴുകി. ചീരട്ടാമലയിലെ വ്യൂപോയിന്റിനു സമീപം 25 അടിയോളം താഴ്‌ചയിലേക്കാണു ലോറി മറിഞ്ഞത്. വലിയ ശബ്‌ദം കേട്ടെത്തിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്.

പെരിന്തൽമണ്ണ – പുലാമന്തോൾ റോഡിന്റെ തകർച്ചയും അങ്ങാടിപ്പുറം മേൽപാലത്തിലെ ഗതാഗതക്കുരുക്കും കാരണം ഭാരം കയറ്റിയ വാഹനങ്ങളുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. കുത്തനെയുള്ള കയറ്റിറക്കവും കൊടും വളവുകളുമുള്ള ഈ ഭാഗത്ത് ഡിവൈഡറുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകൾ പോലുമോ സ്ഥാപിച്ചിട്ടില്ല.



Post a Comment

0 Comments