Flash News

6/recent/ticker-posts

ബിരുദാനന്തര ബിരുദക്കാർക്ക് നിലവിൽ അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾ

Views

പ്രൊഫഷണലല്ലാത്ത കോഴ്സുകളിൽ റഗുലറായി ബിരുദാനന്തരബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന നിരവധി സ്കോളർഷിപ്പുകളുണ്ട്. അത്തരത്തിലുള്ള ചില സ്കോളർഷിപ്പുകളും അവയുടെ പ്രാഥമിക നിബന്ധനകളും പരിചയപ്പെടുത്തുകയാണിവിടെ.

 1.യു.ജി.സി.യുടെ റാങ്കു ജേതാക്കൾക്കുള്ള സ്കോളർഷിപ്പ്

യൂണിവേഴ്സിറ്റി തലത്തിലോ ഓട്ടോണോമസ് കോളേജ് തലത്തിലോ ഒന്നും രണ്ടും റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.പ്രതിവർഷം 31000 രൂപയാണ്,സ്കോളർഷിപ്പ് ആനുകൂല്യം.

 2.യു.ജി.സി.യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒറ്റ പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്.

3.ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

രണ്ട് ലക്ഷത്തിൽ താഴെ വരുമാനമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന ക്രിസ്ത്യൻ – മുസ്ലീം – സിഖ് – ജൈനൻ – പാഴ്സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്.

 4.ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ

a)പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 40 ശതമാനമോ അതിലധികമോ ഭിന്ന ശേഷിയുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്. b) ബ്ലൈൻഡ് പി.എച്ച്.സ്കോളർഷിപ്പ് കേരളത്തിൽ പഠിക്കുന്ന കാഴ്ച പരിമിതിയുള്ള ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് c) ടോപ്പ് ക്ലാസ്സ് ഫോർ ഡിസ് ഏബിൾഡ് സ്കോളർഷിപ്പ് പ്രീമിയർ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്.

 5. കേരളത്തിന്‌ പുറത്തു പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ഇ-ഗ്രാന്റ്സ് വെബ്സൈറ്റ് വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.കേരളത്തിന്‌ പുറത്തു പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്ക് മാത്രമാണ്, അപേക്ഷിക്കാനവസരം.

 6. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്

ബിരുദതലത്തിൽ 80% മുകളിൽ മാർക്ക് നേടിയ ബി.പി.എൽ. വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻഗണനയുണ്ട്.

 7.ഇ-ഗ്രാന്റ്സ്

മെറിറ്റ് സീറ്റിൽ കേരളത്തിനകത്തുള്ള കോളേജുകളിൽ പ്രവേശനം നേടിയ എസ്.സി./എസ്.ടി.ഒ.ഇ.സി. വിദ്യാർത്ഥികൾക്കാണ് അവസരം അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായിരിക്കണം.

 8.സുവർണ്ണജൂബിലി സ്കോളർഷിപ്പ്

കേരളത്തിനകത്തുള്ള കാമ്പസുകളിൽ പഠിക്കുന്ന ബി.പി.എൽ.വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

 9. സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

കേരളത്തിൽ പഠിക്കുന്ന ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

 10. സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ് 

കേരളത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥിനികൾക്ക് മാത്രം അപേക്ഷിക്കാം.

 11.വിദ്യാസമുന്നതി സ്കോളർഷിപ്പ്

മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന (ജനറൽ ) 4 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

 12.ഫിഷറീസ് ഇ -ഗ്രാന്റ്സ്

മത്സ്യ തൊഴിലാളികളുടെ ബിരുദാനന്ത ബിരുദ വിദ്യാർത്ഥികളായ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ്.

 13.ഹിന്ദി സ്കോളർഷിപ്പ്

ഹിന്ദി പ്രധാന വിഷയം ആയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്.

 14.റിന്യൂവൽ സ്കോളർഷിപ്പുകൾ

ബിരുദതലത്തിൽ ലഭിച്ചിട്ടുള്ള സ്കോളർഷിപ്പുകൾ റിന്യൂവൽ നടത്തി ബിരുദാനന്ത ബിരുദത്തിന് ലഭിക്കുന്നതിനു അവസരമുണ്ട്. a) ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് b) ഇൻസ്പയർ സ്കോളർഷിപ്പ് c) സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് d) പ്രതിഭ സ്കോളർഷിപ്പ്.




Post a Comment

0 Comments