Flash News

6/recent/ticker-posts

തരൂരിന് മികച്ച അംഗീകാരം; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്, കൊടിക്കുന്നിൽ പ്രത്യേക ക്ഷണിതാവ്-എ.ഐ.സി.സി പട്ടിക ഇങ്ങനെ

Views

ന്യൂഡൽഹി - കോൺഗ്രസിന്റെ 39 അംഗ പ്രവർത്തക സമിതിയെ
പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി.

നിലവിൽ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ ആന്റണിയും സംഘടനാ
ചുമതലയുള്ള കെ.സി.വേണുഗോപാൽ അടക്കമുള്ളവരും പട്ടികയിലുണ്ട്. 39 അംഗ പ്രവർത്തക സമിതിക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും ഒൻപത് പ്രത്യേക
ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ
അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരെയും
തെരഞ്ഞെടുത്തു. ജി23 അംഗങ്ങളായ മുകുൾ വാസ്നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിലുണ്ട്. മനീഷ് തിവാരിയെയും സി.പി.ഐയിൽനിന്ന് കോൺഗ്രസിലെത്തിയ
യുവനേതാവ് കനയ്യ കുമാറിനെയും സ്ഥിരം ക്ഷണിതാവാക്കി.

പ്രവർത്തക സമിതി അംഗങ്ങളുടെ പൂർണമായ പട്ടിക ഇപ്രകാരമാണ്. മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, ഡോ.മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാർ, ദിഗ് വിജയ് സിങ്, പി.ചിദംബരം, താരിഖ് അൻവർ, ലാൽ തനവാല, മുകുൾ വാസ്നിക്, ആനന്ദ് ശർമ, അശോക് റാവു ചവാൻ, അജയ് മാക്കൻ, ചരൺജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെൽജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂർ, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ് വി, സൽമാൻ ഖുർഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രൺദീപ് സിങ് സുർജേവാല, സച്ചിൻ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോർ, ജി.എ.മിർ, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുൻഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീർ ഹുസൈൻ, കമലേശ്വർ പട്ടേൽ, കെ.സി.വേണുഗോപാൽ.
 


Post a Comment

0 Comments