Flash News

6/recent/ticker-posts

യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയെ ചോദ്യം ചെയ്യാതെ പൊലീസ്

Views ഉത്തര്‍പ്രദേശില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികയെ ചോദ്യം ചെയ്യാതെ പൊലീസ്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് എടുത്തെങ്കിലും അധ്യാപിക തൃപ്ത ത്യാഗിക്കതിരെ നടപടികള്‍ ഒന്നും ഉണ്ടായില്ല.

ബോധപൂര്‍വമുള്ള മര്‍ദനം, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചുമത്തിയാണ് തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതരസ്വഭാവമുള്ള വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് പൊലീസ് നല്‍കുന്നത്. സംഭവം വിവാദമായതോടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ താത്ക്കാലികമായി അടച്ചു. അതേസമയം അധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധം ശക്തമാണ്.

ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ തല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അധ്യാപിക തൃപ്ത ത്യാഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുസ്ലീമായ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചത്. ഇത് സംഭവിത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ പറഞ്ഞതെന്നായിരുന്നു ്ധ്യാപികയുടെ പ്രതികരണം.


Post a Comment

0 Comments