Flash News

6/recent/ticker-posts

ഇനി വരുന്നത് സെപ്റ്റംബർ; സമയപരിധി കഴിയുന്ന പ്രധാന കാര്യങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!

Views
ആഘോഷങ്ങൾക്കും ആരവങ്ങൾക്കും പിന്നാലെ നിരവധി സാമ്പത്തിക ഇടപാട് കാര്യങ്ങൾ ചെയ്ത് തീർക്കുന്നതിനുള്ള മാസമാണ് മുന്നിലുള്ളത്. സെപ്റ്റംബർ മാസം നിരവധി സാമ്പത്തിക സമയ പരിധികളുള്ളമാസം കൂടിയാണ്. പ്രധാനമായും ചില സാമ്പത്തിക കാര്യങ്ങൾ അറിയണം.

♦️ ആധാർ സൗജന്യമായി പുതുക്കൽ;

ഉപയോക്താക്കൾക്ക് ആധാർകാർഡ് രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയാണ്. ജൂൺ 14 ന് ഇതിന്റെ സമയപരിധി അവസാനിച്ചിരുന്നുവെങ്കിലും പിന്നീട് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സെപ്റ്റംബർ 14 വരെ അതായത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.

♦️ 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി:

2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ആർബിഐ അനുവദിച്ച നാല് മാസത്തെ കാലാവധി ഈ വരുന്ന സെപ്റ്റംബർ 30-ന് അവസാനിക്കും. സെപ്റ്റംബർ 30 കഴിയുന്നതോടെ ഈ നോട്ടുകളുെ വിപണിമൂല്യം അവസാനിക്കും. ഇതിനാൽ തന്നെ നോട്ടുകൾ കൈവശം വെച്ചിരിക്കുന്നവർ നിർദ്ദേശാനുസരണം പ്രവർത്തിക്കുക.

♦️ പാൻ-ആധാർ ലിങ്കിംഗ്:

ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായിട്ടുള്ളവർ സെപ്റ്റംബർ 30-നുള്ളിൽ ആധാർ സമർപ്പിക്കേണ്ടതുണ്ട്. അതായത് പദ്ധതികളിൽ ആധാർ ലിങ്ക് ചെയ്യണമെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ചെയ്യാത്ത പക്ഷം ഒക്ടോബർ ഒന്ന് മുതൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യും.

♦️ ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ:

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകുന്നതിനും നാമനിർദ്ദേശം ഒഴിവാക്കുന്നതിനുമുള്ള പുതുക്കിയ സമയപരിധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കും.


Post a Comment

0 Comments