Flash News

6/recent/ticker-posts

നാടിന് അഭിമാനമായി ചാന്ദ്രയാൻ ദൗത്യത്തിൽ താനൂർ സ്വദേശിനിയും

Views

താനൂർ : ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ ദൗത്യസംഘത്തിൽ താനൂർ സ്വദേശി യുവശാസ്ത്രജ്ഞ സുജ അമിതാബും. 

ബംഗളുരുവിലെ ഐഎസ്ആർഒയിൽ റഡാർ ഇമേജിംഗ് സാറ്റലൈറ്റ് റിസർച്ച് 2 ബിയുടെ ഡെപ്യൂട്ടി പ്രൊജക്ടർ ഡയറക്ടറായി ജോലി ചെയ്തു വരുന്നു സുജ. 

ചന്ദ്രയാൻ 2, ആസ്ട്രോ സാറ്റ്, റിസാറ്റ്, മൈക്രോസാറ്റ്, കാർട്ടോസാറ്റ്, ജിയോസാറ്റ് തുടങ്ങി ഐഎസ്ആർഒ നടത്തിയ സുപ്രധാന ദൗത്യങ്ങളിൽ പങ്കുചേർന്നിട്ടുണ്ട് സുജ. 

ഇന്ത്യൻ ബഹിരാകാശ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള യുവശാസ്ത്ര പുരസ്കാരമായ 'യങ് സൈന്റിസ്റ്റ് മെറിറ്റ് അവാർഡ്' ലഭിച്ചിട്ടുണ്ട്. 

താനൂർ സ്വദേശികളായ പഴയവളപ്പിൽ പരമേശ്വരൻ സുമതി എന്നിവരുടെ മകളാണ്. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായ അമിതാബ് ഭട്ടാചാര്യയാണ് ഭർത്താവ്. മക്കൾ ഇഷാൻ, ആരുഷ്.



Post a Comment

0 Comments