Flash News

6/recent/ticker-posts

താനൂർ കസ്റ്റഡി മരണം : പോലീസിന് വേണ്ടി ഡി വൈ എഫ് ഐ നേതാക്കൾ സാക്ഷി ഒപ്പിട്ടത് എന്തിനെന്ന് വ്യക്തമാക്കണം മുസ്‌ലിം യൂത്ത് ലീഗ്

Views

താനൂർ : താനൂർകസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ് ഐ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിൽ നൽകിയ വെളിപ്പെടുത്തലിൽ പ്രതികളെ ഹാജരാക്കിയപ്പോൾ സാക്ഷി ഒപ്പിട്ട് നൽകിയത് താനൂരിലെ രണ്ട് ഡി. വൈ. എഫ്. ഐ നേതാക്കൾ ആണ് എന്ന് വെളിപ്പെടുത്തിയിരുന്നു.ദുരൂഹത നിറഞ ഈ കസ്റ്റഡി മരണത്തിൽ ഡി. വൈ. എഫ്. ഐ പോലീസിനെ സഹായിക്കാൻ വേണ്ടിയാണോ സാക്ഷി ഒപ്പിട്ട് കൊടുത്തത് എന്ന് വ്യക്തമാക്കണം. ഇതിൽ ദുരൂഹത ഉണ്ട്. അത് അന്വേഷിക്കണമെന്ന് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

താനൂർ സി ഐ ഓൺ ലൈൻ ലോട്ടറിക്കാരിൽ നിന്നും അനധികൃതമായി പണം കൈ പറ്റുന്നു എന്ന എസ് ഐ യുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം വേണം. കുറ്റക്കാരാനെങ്കിൽ നടപടി വേണമെന്നും താനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. ഉബൈസ് കുണ്ടുങ്ങൽ, ടി. നിയാസ്, എപി. സൈതലവി, പി. അയൂബ്, സമീർ ചിന്നൻ, സൈതലവി തൊട്ടിയിൽ, സിറാജ് കാളാട് എന്നിവർ സംസാരിച്ചു.




Post a Comment

0 Comments