Flash News

6/recent/ticker-posts

ദേ, മാനത്തേക്ക് നോക്കിയേ..ഇന്ന് രാത്രി സൂപ്പർ ബ്ലൂ മൂൺ കാണാം.

Views

ദേ, മാനത്തേക്ക് നോക്കിയേ..
ഇന്ന് രാത്രി സൂപ്പർ ബ്ലൂ മൂൺ കാണാം


അപൂർവ്വമായ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് രാത്രി ദൃശ്യമാകും. 2023ലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെയാണ് ഇന്ന് ലോകത്തിന് കാണാൻ കഴിയുക. ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സമയമായതിനാലാണ് ചന്ദ്രനെ അസാധാരണ വലിപ്പത്തിലും പ്രകാശത്തിലും കാണാൻ സാധിക്കുന്നത്. സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം ആരംഭിക്കുമ്പോൾ ഭൂമിയിൽ നിന്ന് 3,57,244 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രൻ. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും സൂപ്പർ മൂൺ ഉണ്ടായിരുന്നു.

ഇന്ന് രാത്രി 7.10 മുതൽ പിറ്റേന്ന് പുലർച്ചെ 4.30 വരെ സൂപ്പർ ബ്ലൂ മൂൺ ദൃശ്യമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ അറിയിക്കുന്നത്. ചന്ദ്രന് സമീപം ശനിയെയും കാണാമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത സൂപ്പർ ബ്ലൂ മൂൺ ദൃശ്യമാകണമെങ്കിൽ 14 വർഷം കാത്തിരിക്കണമെന്ന് നാസ പറയുന്നു. 2037 ജനുവരിയിലാണ് അടുത്ത സൂപ്പർ ബ്ലൂ മൂൺ പ്രത്യക്ഷപ്പെടുക. ശേഷം അതേ വർഷം മാർച്ചിലും ദൃശ്യമാകുന്നതാണ്.```

ഇന്ന് രാത്രി

എല്ലാ വാന നിരീക്ഷകര്‍ക്കും ഈ  അപൂര്‍വ്വ സംഭവത്തിന്‌ സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ്.  ആകാശത്ത് സംഭവിക്കുന്ന വളരെ അപൂര്‍വ്വമായ ഈ ചാന്ദ്ര സംഭവം  9 വര്‍ഷത്തിനുശേഷം സംഭവിക്കുന്നതാണ്.  ഈ ദൃശ്യം ഇനി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സംഭവിക്കൂ...```
  
എന്താണ് ബ്ലൂ മൂൺ..?

ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൂർണചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.  ബ്ലൂ മൂണ്‍ എന്ന് വിളിയ്ക്കുന്നു എങ്കിലും ചന്ദ്രന്‍  നീല നിറത്തില്‍ അല്ല കാണപ്പെടുന്നത്. ചന്ദ്രന്‍ കടുത്ത ഓറഞ്ച് നിറത്തിലാവും കാണപ്പെടുക. അതായത്, സാധാരണഗതിയിൽ, ഏകദേശം 30 ദിവസത്തിലൊരിക്കൽ ഒരു പൂർണ്ണ ചന്ദ്രനെ കാണുവാന്‍ സാധിക്കും. അതായത് മാസത്തില്‍ ഒന്ന്. എന്നാല്‍ ചില മാസങ്ങളില്‍ മാസത്തില്‍ രണ്ട് പൗർണ്ണമികൾ ഉണ്ടാകുമ്പോൾ രണ്ടാമത് കാണപ്പെടുന്ന ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ```

ആഗസ്റ്റ്‌ 30 ന് കാണപ്പെടുന്ന പൂര്‍ണ്ണ ചന്ദ്രന്‍ സൂപ്പർ ബ്ലൂ മൂണ്‍ എന്നറിയപ്പെടാന്‍ കാരണം എന്താണ്..?

ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് വിളിയ്ക്കുന്നത്. ചന്ദ്രന്‍റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് സൂപ്പർ ബ്ലൂ മൂൺ എന്ന് സൂചിപ്പിക്കുന്നത്. ഈ ചന്ദ്രന്‍ താരമ്യേന അൽപ്പം കൂടുതല്‍ വലിപ്പത്തിലും കൂടുതല്‍ തിളക്കത്തോടെയും കാണുവാന്‍ സാധിക്കും..!! അതായത്, സൂപ്പർ മൂണുകൾ 40%  അധികം വലിപ്പത്തിലും 30% കൂടുതൽ പ്രകാശമുള്ളതുമായി കാണപ്പെടുന്നു. ഇതാണ് സൂപ്പർ മൂണിന്‍റെ ഏറ്റവും വലിയ പ്രത്യേകത.```
  
സൂപ്പർമൂൺ എപ്പോൾ,കാണുവാന്‍ സാധിക്കും?*

പൂർണ്ണചന്ദ്രനെ മികച്ച രീതിയിൽ കാണുന്നതിന്, സന്ധ്യാസമയത്ത് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ  വാനം നിരീക്ഷിക്കാം. എന്നാല്‍, സൂപ്പർ ബ്ലൂ മൂൺ 2023 ഓഗസ്റ്റ് 30-ന്, കൃത്യമായി രാത്രി 8:37-ന് അതിന്‍റെ ഏറ്റവും ഉയർന്ന തെളിച്ചത്തിൽ എത്തും. ഇതാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം.

നാസയുടെ അഭിപ്രായത്തിൽ, 2023 ആഗസ്റ്റ് 30 ബുധനാഴ്ച വൈകുന്നേരം സൂപ്പര്‍ മൂണിനോപ്പം ശനി ഗ്രഹവും ദൃശ്യമാകും.```

സൂപ്പർമൂൺ

പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ (Super Moon) എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്. സൂപ്പർ മൂൺ സമയത്ത് പൌർണ്ണമിയും കൂടി ഒത്തുവന്നാൽ വലിപ്പമേറിയ ചന്ദ്രൻ ദൃശ്യമാവും. ഇത് അപൂർവമായാണ് സംഭവിക്കാറുള്ളത്.```

1950നും 2050നും മധ്യേയുള്ള സൂപ്പർമൂൺ പ്രതിഭാസങ്ങൾ.

പൂർണ്ണചന്ദ്രൻ
1950നും 2050നും മധ്യേയുള്ള അതിചന്ദ്രസാമീപ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു

നവംബർ 10, 1954
നവംബർ 20, 1972
ജനുവരി 8, 1974
ഫെബ്രുവരി 26, 1975
ഡിസംബർ 2, 1990
ജനുവരി 19, 1992
മാർച്ച് 8, 1993
ജനുവരി 10, 2005
ഡിസംബർ 12, 2008
ജനുവരി 30, 2010
മാർച്ച് 19, 2011
മേയ് 6, 2012
ആഗസ്റ്റ് 14, 2014
നവംബർ 14, 2016
ജനുവരി 2, 2018
ജനുവരി 31, 2018
ജനുവരി 21, 2023```

മറ്റ് പ്രഭാവങ്ങൾ

അതിചന്ദ്രസാമീപ്യസമയത്ത് വേലിയേറ്റത്തിന്റെ ആക്കം കൂടുതലായി അനുഭവപ്പെടാറുണ്ട്.  വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയവ സൂപ്പർമൂൺ കാലത്തുണ്ടാവാറുണ്ട്.```

സൂപ്പർമൂ‍ൺ മുലമുണ്ടാകന്ന അനന്തരഫലങ്ങൾ

സൂപ്പർമൂ‍ൺ ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കൂടാതെ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്. ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെൽവിൻ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഭൂമിയുടെ അന്തർഭാഗം തിളച്ചു മറ‍ിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

പാകിസ്താൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായതാണ്.



Post a Comment

0 Comments